Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arya Death

മൈ​സൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

എ​രു​മ​പ്പെ​ട്ടി: മൈ​സൂ​രി​ൽ വെ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​ര​വൂ​ർ സ്വ​ദേ​ശി​നി​യാ​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. വ​ര​വൂ​ർ കു​മ​ര​പ്പ​നാ​ലി​ൽ കു​ന്ന​ത്ത് വീ​ട്ടി​ൽ സു​രേ​ന്ദ്ര​ന്‍റെ മ​ക​ൾ ആ​ര്യ​യാ​ണ് (18)മ​രി​ച്ച​ത്.

മൈ​സൂ​ർ ആ​ദി ചു​ഞ്ച​ന​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ര്യ. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ള​ജി​ൽ നി​ന്ന് പി​താ​വി​നോ​ടൊ​പ്പം കാ​റി​ൽ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ എ​തി​രെ വ​ന്നി​രു​ന്ന മ​റ്റൊ​രു കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പി​താ​വ് സു​രേ​ന്ദ്ര​നും പ​രി​ക്ക് പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ലും സാ​ര​മു​ള്ള​ത​ല്ല. കോ​ള​ജി​ലെ ഭ​ക്ഷ​ണ​വും താ​മ​സ​വും ശ​രി​യാ​യ രീ​തി​യി​ല​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​ഠ​നം അ​വ​സാ​നി​പ്പി​ച്ച് പി​താ​വി​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു ആ​ര്യ. സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും. മാ​താ​വ്: സി​നി. സ​ഹോ​ദ​ര​ൻ: ആ​കാ​ശ്.

Latest News

Corehub Up